കണ്ണൂർ കലക്ടർക്ക് ചെക്ക് വച്ച് 7 വയസ്സുകാരി ആരാധ്യ. കലക്ടറുടെ കള'ത്തിലെ അതിഥിയായി എത്തി മൂന്ന് മിനുറ്റിനുള്ളില്‍ ചെക്ക് വച്ച് തിളങ്ങി.

കണ്ണൂർ കലക്ടർക്ക് ചെക്ക് വച്ച് 7 വയസ്സുകാരി ആരാധ്യ. കലക്ടറുടെ കള'ത്തിലെ അതിഥിയായി എത്തി മൂന്ന് മിനുറ്റിനുള്ളില്‍ ചെക്ക് വച്ച് തിളങ്ങി.
Nov 5, 2026 11:13 AM | By PointViews Editor

കണ്ണൂർ: മൂന്ന് മിനുറ്റിനുള്ളില്‍ ഏഴോളം നീക്കങ്ങള്‍. ഒടുവില്‍ ചെക്ക്... പതിവ് തിരക്കുകള്‍ക്കിടയില്‍ ജില്ലാ കലക്ടറുടെ ചേംബര്‍ അല്‍പ്പനേരത്തേക്ക് ചെസ് കളിയുടെ വേദിയായി. അന്താരാഷ്ട്ര ചെസ് പ്രതിഭ ആരാധ്യ കൊമ്മേരിയുടെ അതിവേഗ നീക്കങ്ങള്‍ക്കിടയില്‍ കലക്ടർക്ക് ചെക്ക് വഴങ്ങേണ്ടി വന്നു. ഈ കുഞ്ഞുപ്രായത്തിലെ നേട്ടങ്ങള്‍ തുടരാനാവട്ടെയെന്നും രാജ്യത്തിന് അഭിമാനമായി മാറട്ടെയെന്നും കലക്ടർ ആശംസിച്ചു.ഫിഡ റേറ്റിങ്ങില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ് പ്രതിഭ അഞ്ചരക്കണ്ടി ശ്രീപഥത്തിലെ ആരാധ്യ കൊമ്മേരി രജനീഷും കുടുംബവുമായിരുന്നു ഇത്തവണ പ്രതിവാര സംവാദം കളം പരിപാടിയിലെ അതിഥികള്‍. ചെറുപ്രായത്തില്‍ തന്നെ ചതുരംഗത്തില്‍ അസാധാരണ മുന്നേറ്റം നടത്തിയ ആരാധ്യയെ ജില്ല കലക്ടറും സഹപ്രവര്‍ത്തകരും ഓഫീസിലേക്ക് വരേവറ്റു. മലേഷ്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ്, അഞ്ച് സ്വര്‍ണ്ണമെഡല്‍, ഒരു വെങ്കല മെഡല്‍, അരീന കാന്‍ഡിഡേറ്റ് മാസ്റ്റര്‍, തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി നേടിയ മെഡലുകള്‍ അണിഞ്ഞാണ് ആരാധ്യ കളക്ടര്‍ക്ക് മുമ്പിലെത്തിയത്. സഹോദരനും ചെസ്സ് കളിക്കാരനുമായ ആദേശ് കൊമ്മേരിയും അച്ഛന്‍ രജനീഷും അമ്മ വീണയും മുത്തശ്ശി വസന്തയും ആരാധ്യക്കൊപ്പമുണ്ടായിരുന്നു.

നാല് തവണ സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 7 വിഭാഗത്തില്‍ ആരാധ്യ ചെസ് ചാമ്പ്യനായിരുന്നു. ദേശീയ അണ്ടര്‍ 7 വിഭാഗത്തിലും 148 താരങ്ങളോട് മത്സരിച്ച് ആരാധ്യ ഏഴാം സ്ഥാനത്ത് എത്തി. ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങളും ഈ പ്രതിഭയെ തേടിയെത്തി. കഴിഞ്ഞ വാരം ബഹു.മുഖ്യമന്ത്രി വി ഡി സതീശനോടൊപ്പം ചെസ് കളിച്ച് ആരാധ്യ ശ്രദ്ധേ നേടിയിരുന്നു. ഇത്തവണത്തെ പ്രതിവാര കളം സംവാദത്തിലെത്തിയ പള്ളിക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും കസ്തൂര്‍ബ ജൂബിലി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ചെസ്സിലെ ഈ താരപ്രതിഭ പ്രചോദനമായി.

ഗ്രാമസഭകള്‍ അടക്കമുള്ള നാട്ടിലെ പ്രധാന ചര്‍ച്ചകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന് പറഞ്ഞു. എങ്കില്‍ മാത്രമേ പദ്ധതി ആസൂത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവരുടെ ആവശ്യങ്ങള്‍ ഉയർന്നുവരികയുള്ളൂ. പുതുതലമുറയ്ക്ക് കൃഷിയോടുള്ള താല്‍പര്യക്കുറവിന്റെ കാരണങ്ങളെ കുറിച്ചും വിദ്യാര്‍ഥികളുമായി സംസാരിച്ചു. കാര്‍ഷികവൃത്തിയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറുകയെന്നത് പ്രധാനമാണ്. ഹൈടെക് കൃഷി രീതികളിലൂടെ മികച്ച നേട്ടം കൊയ്യുന്ന നിരവധി പേര്‍ നമ്മുടെ ചുറ്റിലുമുണ്ട്. ഈ മേഖലയിലെ സാധ്യതകളും അവസരങ്ങളും പിന്തുടരാന്‍ വിദ്യാര്‍ത്ഥികല്‍ക്ക് കഴിയണം. ഉയരങ്ങള്‍ കീഴടക്കാനുള്ള കരുത്ത് നേടാന്‍ വിദ്യാഭ്യാസവും അനുഭവങ്ങളും നമ്മെ സഹായിക്കുമെന്നും പറഞ്ഞു.

അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എഡിഎം കെ ബാലഗോപാലന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ കെ രാജേഷ് ഖന്ന തുടങ്ങിയവര്‍ സന്നിഹിതരായി. ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് ടീം അംഗങ്ങള്‍ കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കി.

7-year-old Aaradhya presented a cheque to the Kannur Collector. She arrived as a guest at the Collector's office and presented the cheque within three minutes.

Related Stories
ആർച്ചയ്ക്ക് 14 ദിവസം പ്രായം കുറവാണ്. അതിനാൽ സർക്കാർ ജോലിയില്ല!

Nov 5, 2026 03:46 PM

ആർച്ചയ്ക്ക് 14 ദിവസം പ്രായം കുറവാണ്. അതിനാൽ സർക്കാർ ജോലിയില്ല!

ആർച്ചയ്ക്ക് 14 ദിവസം പ്രായം കുറവാണ്. അതിനാൽ സർക്കാർ...

Read More >>
തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ.  കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

Nov 4, 2026 07:17 AM

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം...

Read More >>
വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

Nov 3, 2026 09:56 PM

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ...

Read More >>
മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

Nov 3, 2026 05:51 PM

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല...

Read More >>
നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

Nov 3, 2026 03:09 PM

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ...

Read More >>
കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

Nov 3, 2026 02:41 PM

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി...

Read More >>
Top Stories